KOYILANDY DIARY

The Perfect News Portal

കുവൈത്തിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് അടിയന്തിരമായി എട്ട് ലക്ഷം രൂപ വീതം നൽകുമെന്ന് എൻബിടിസി കമ്പനി

കുവൈത്ത് സിറ്റി കുവൈത്തിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് അടിയന്തിരമായി എട്ട് ലക്ഷം രൂപ വീതം നൽകുമെന്ന് എൻബിടിസി കമ്പനി അധികൃതർ പ്രഖ്യാപിച്ചു. കുടുംബത്തിന്റെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങൾ ആശ്രിതർക്ക് ജോലി എന്നിവ നൽകുന്നതിനും ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. 

മരണപ്പെട്ടവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ ഗവൺമെന്റുകളോടും എംബസിയോടും ചേർന്ന് പരിശ്രമിക്കുകയാണെന്നും കമ്പനി അധികൃതർ അറിയിച്ചു. ബുധൻ പുലർച്ച നാലരയോടെയുണ്ടായ ദുരന്തത്തിൽ ആകെ 48 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ചികിത്സയിലുള്ളവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.