KOYILANDY DIARY.COM

The Perfect News Portal

നേവിയുടെ റിവർ ക്രോസിംഗ് ടീം വയനാട്ടിലേക്ക് തിരിച്ചു; മന്ത്രി കെ രാജൻ

മേപ്പാടി: നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അധികം വൈകാതെ റിവർ ക്രോസിംഗ്‌ ടീം എത്തിച്ചേരുമെന്നും ആർമിയുടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്ഥലം സന്ദർശിച്ചതായും മന്ത്രി അറിയിച്ചിട്ടുണ്ട്‌. താത്കാലിക പാലം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ സൈന്യം.

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സേവനവും ആവശ്യം വന്നാൽ ലഭ്യമാവുമെന്നും ഡിഎസ്‌സിയുടെ 89 പേരടങ്ങുന്ന ടീം സ്ഥലത്ത് എത്താറായെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മന്ത്രി വിവരം അറിയിച്ചത്‌.

 

Share news