പൊയിൽക്കാവ് ദുർഗാ – ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ – ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി. ഞായറാഴ്ച നടന്ന കലാ സാംസ്കാരിക പരിപാടികൾ നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ഹൽബിത്ത് വടക്കയിൽ അധ്യക്ഷതവഹിച്ചു. മലബാർ ദേവസ്വം ബോഡ് അംഗം റിനീഷ് മുഖ്യാതിഥിയായി. കന്മന ശ്രീധരൻ, സി. വി. ബാലകൃഷ്ണൻ, പി. കണ്ണൻ നായർ, എക്സി. ഓഫീസർ ടി.ടി.വിനോദ്, എന്നിവർ സംബന്ധിച്ചു.

ട്രസ്റ്റിബോർഡ് ചെയർമാൻ ഗോവിന്ദൻ നായർ പൊന്നാടയണിയിച്ചു. ശശീന്ദ്രൻ ഒറവങ്കര കലാമണ്ഡലം ശിവദാസിന്റെ മേള പ്രമാണത്തിൽ കാഴ്ചശീവേലി ബാം സുരി മ്യൂസിക് ബാന്റിന്റെ സംഗീതധാര, അദ്വൈതിന്റെ തായമ്പക അരങ്ങേറ്റം എന്നിവയും ഉണ്ടായിരുന്നു.

