KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. 15 മുതൽ 23 വരെ കാലത്ത് 7.30 നും, രാത്രി 9.30 നും ഗജവീരൻറെ അകമ്പടിയോടെ കാഴ്ചശീവേലി. 15 ന് വൈകീട്ട് 6.30 ന് നാടക പ്രവർത്തകൻ കോഴിക്കോട് നാരായണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് അംഗം റിനീഷ് മുഖ്യാതിഥിയായിരിക്കും. 7.30 ന് ബാൻസുരി മ്യൂസിക് ബാന്റ് – സംഗീതധാര.

16 ന് വൈകീട്ട് കഥക് രംഗ് മഞ്ച്. അവതരണം ഗിരി ധർ കൃഷ്ണ ചിദംബരം. തുടർന്ന് നൃത്താഞ്ജലി – സ്കൂൾ ഓഫ് ഡാൻസ് പൊയിൽ ക്കാവ്. 17 ന് നൃത്ത ധാര – കലാമണ്ഡലം സ്വപ്ന – നാട്യധാര – തിരുവങ്ങൂർ. 18 ന് വൈകീട്ട് സംഗീതാർച്ചന – കാവും വട്ടം വാസുദേവൻ – ശ്രീ ചക്റ മ്യൂസിക് . 19 ന് വൈകീട്ട് ഭക്തി ഗാനാമൃതം – പ്രസാദം ചേമഞ്ചേരി. 20 ന് വൈകീട്ട് നാട്യാഞ്ജലി – സിൻഷ സജീവ് -തഞ്ചാവൂർ സർവകലാശാലയുടെ സംവിധാനം. 21 കാലത്ത് 7 ന് പ്രഭാത ഗീതങ്ങൾ – നാദം ഓർകസ്ട്ര. വൈകീട്ട് 6.30 ഗാനമേള – മെലഡീസ് – നായാട്ട് തറ. 

 

 22 ദുർഗ്ഗാഷ്മി –  കാലത്ത് 7 ന് നവഗ്രഹ പൂജ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി പാടിൻറെ മുഖ്യ കാർമികത്വത്തിൽ 8.30 നാദസ്വരമേളം – പ്രകാശ് മാസ്റ്റർ. വൈകീട്ട് 6.30 നൂപുര ധ്വനി – നൃത്താർച്ചന – നൂപുരം നൃത്തവിദ്യാലയം. 23 മഹാനവമി കാലത്ത് 7 മണി ഭജൻസ് സുനിൽ മാസ്റ്റർ. വൈകീട്ട് 6 മണി ഡിവോഷനൽ സോങ്ങ്സ് – സിംഫണി ഓർകസ്ട്ര കോഴിക്കോട്. 24 ന് കാലത്ത് 7 മണി മുതൽ വിദ്യാരംഭം.

Advertisements

 

ആചാര്യർ – ശീധരൻ പുതുക്കുടി, രമേഷ് കാവിൽ, യു.കെ. രാഘവൻ, രാജലഷ്മി, മധു ശങ്കർ മീനാക്ഷി, Dr. കൃപാൽ, Dr. സോണി. 10 മണിക്ക് ആനയൂട്ട്. വാഹന പൂജ, ഗ്രന്ഥ പുജ എന്നിവ നടക്കും. എല്ലാ ദിവസവും പ്രഭാതം സായാഹ്ന ഭക്ഷണം ഒരുക്കിയിരിക്കുന്നു. ചെയർമാൻ ഹൽ ബിത്ത് ശേഖർ, ജനറൽ കൺവീനർ ശശി കോതേരി, ട്രസ്റ്റീ ചെയർമാൻ ഗോവിന്ദൻ നായർ , മീഡിയ കമ്മറ്റി ചെയർമാൻ അഖിൽ സി.വി. പത്രസമ്മേളനത്തിൽ പങ്കടുത്തു.

Share news