KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗ-ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

പൊയിൽക്കാവ്: ശ്രീ ദുർഗ്ഗ-ദേവി ക്ഷേത്ര നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ ആഘോഷപൂർവം നടക്കും. ആന എഴുന്നള്ളത്, ചെണ്ടമേളം, നവഗ്രഹ പൂജ, എഴുത്തിനിരുത്ത്, വർണാഭമായ ദീപാലങ്കാരം, 10 ദിവസം പ്രഭാത സായാഹ്ന ഭക്ഷണം, വിജയ ദശമി നാളിൽ രാവിലെ ആനയൂട്ട്, ദിവസേന മറ്റു കലാ പരിപാടികൾ എന്നിവ നടക്കും. നവരാത്രി മഹോത്സവ ഫണ്ട്‌ ഉത്ഘാടനം ആഗസ്റ്റ്  24ന് ഞായറാഴ്ച രാവിലെ 10.30 നു കിഴക്കേകാവിൽ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

Share news