പൂക്കാട് കലാലയത്തിൽ നവരാത്രി നൃത്താർച്ചന നടന്നു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവ വേദിയിൽ മൂന്നാം ദിനത്തിൽ നൃത്താർച്ചന നടന്നു. കലാലയം നിഷ, ബിനിഷ എന്നിവരുടെ ശിക്ഷണത്തിലൂടെ പരിശീലനംനേടിയ നർത്തകിമാരാണ് ഭരതനാട്യ കച്ചേരിയിലൂടെ നൃത്തവേദിയെ ധന്യമാക്കിയത്. കുമാരിമാർ ശിവപ്രിയ, നീരജ, ബിൻ സി, നവീന സുജിത്, നിവേദിത, അനവദ്യ, ലക്ഷ്മി, തീർത്ഥ, അനുപമ, ദേവമിത്ര, അശ്വതി, പൂജ, ദേവനന്ദ എന്നിവർ പങ്കെടുത്തു.
