ത്യാഗരാജ സംഗീത കോളേജിൽ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ നടക്കും

തിക്കോടി: ശ്രീ ത്യാഗരാജ സംഗീത കോളേജിലെ ഈ വർഷത്തെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .
ഒക്ടോബർ 2ന് ത്യാഗരാജ ഹാളിൽ നടക്കുന്ന പരിപാടി അനിൽ ദാസ്, കോഴിക്കോട് ഉൽഘാടനം ചെയ്യും. തുടർന്ന് സംഗീത കച്ചേരി, വയലിൻ കച്ചേരി, തബല സോളോ, ലളിത ഗാനാലാപനം, ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ഗസൽ ആലാപനം, പുല്ലാങ്കുഴൽ കച്ചേരി, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.

കാലത്ത് 9 മണി മുതൽ സംഗീതം – വായ്പാട്ട്, വയലിൻ, ഹാർമ്മോണിയം, തബല, ചിത്രരചന, നൃത്തം ക്ലാസുകളിലേക്ക് പുതിയ അഡ്മിഷൻ ഉണ്ടായിരിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
