കീഴ്പ്പയ്യൂർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായി നടത്തി

കീഴ്പ്പയ്യൂർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായി നടത്തി.
ഗ്രന്ഥം വെപ്പ്, വിശേഷാൽപൂജ, ദീപാരാധന, തയാമ്പക വിജയദശമി ദിനത്തിൽ കാലത്ത് ഗ്രന്ഥപൂജ, വാഹന പൂജ, എഴുതിനിരുത്തൽ എന്നിവയും നടന്നു. പ്രശസ്ത മലയാള ഭാഷ അധ്യാപകൻ ടി പി നാരായണൻ മാസ്റ്റർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു കൊടുത്തു. ശേഷം നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പി എം ശശി അധ്യക്ഷത വഹിച്ചു.

ടി പി നാരായണൻ മാസ്റ്റർ രചിച്ച ‘ഞാൻ നടന്ന വഴികൾ’ എന്ന പുസ്തകം ക്ഷേത്ര കമ്മറ്റിക്കും കീഴ്പ്പയൂർ സർവോദയ വായനശാലയ്ക്കും പൊതുജനങ്ങൾക്കും കൈമാറി. നാട്ടിൽ നിന്നും പി എസ് സി പരീക്ഷയിൽ വിവിധ ജോലി ലഭിച്ചവരെ ക്ഷേത്രകമ്മറ്റി ആദരിക്കുകയും ചെയ്തു.
