നവരാത്രി ആഘോഷം സമാപിച്ചു

തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളജിലെ നവരാത്രി ആഘോഷം പണ്ഡിറ്റ് സി എസ് അനിൽ ദാസ് ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് ബസാറിലെ ത്യാഗരാജ
ഹാളിൽ സംഗീത വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീതാർച്ചനയും, തബല വിദ്യാർത്ഥികൾ അവതരിപ്പിച്ച താളാർച്ചനയും തുടർന്ന് നടന്ന പുല്ലാങ്കുഴൽ കച്ചേരിയും ഗാനമേളയും ശ്രദ്ധേയമായി. സംഗീതം, ചിത്രരചന, നൃത്തം, തബല, വയലിൻ തുടങ്ങിയവയുടെ വിദ്യാരംഭം പ്രവേശനോത്സവം നടന്നു.
