നവരാത്രി ആഘോഷം; കോഴിക്കോട് തളി ക്ഷേത്രപരിസരത്ത് ബൊമ്മക്കൊലു ഒരുങ്ങി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി. കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ ബ്രാഹ്മണ സമൂഹം. ഐതിഹ്യങ്ങളും കഥകളും സംവദിക്കുന്ന ബൊമ്മക്കൊലു വിന് ഏറെ വര്‍ഷത്തെ ചരിത്രം കൂടിപങ്കുവെക്കാനുണ്ട്. തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ്ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ധര്‍മ്മശാസ്ത്ര വിധി പ്രകാരം മുപ്പത്തിമുക്കോടി ദേവീ ദേവന്‍മാര്‍ വസിക്കുന്ന ഭൂമിയില്‍ എല്ലാ ദേവീ ദേവന്‍മാരേയും പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ തയ്യാറാക്കുന്നത്.

11 പടികളിലായി പ്രൗഡിയോടെ നില്‍ക്കുന്ന ബൊമ്മക്കൊലു ആരെയും ആകര്‍ഷിക്കും. വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മകൊലുവിലെ സവിശേഷത. ഓരോ രൂപങ്ങളും പങ്കുവെക്കുന്നത് ഓരോ ഐതിഹ്യകഥകള്‍. കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്നതുള്‍പ്പെടെ പല രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ബൊമ്മക്കൊലുവിന് കാലങ്ങളുടെ പഴക്കം കൂടിയുണ്ട്.

തൊഴുതുമടങ്ങാനും കാഴ്ച കാണാനുമായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളിലും ദൈവമുണ്ടെന്നവിശ്വാസത്തില്‍ ഓരോ രൂപങ്ങളെയും ഉള്‍പ്പെടുത്തിയാണ് ബ്രാന്മണ സമൂഹം ബൊമ്മക്കൊലു തയ്യാറാക്കിയിരിക്കുന്നത്.




