KOYILANDY DIARY.COM

The Perfect News Portal

നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കോടതി ചേർന്നയുടനായിരുന്നു ഉത്തരവ്. ഈ മാസം 15നായിരുന്നു പത്തനംതിട്ട മലയാലപ്പുഴ താഴംകാരുവള്ളിൽ നവീൻ ബാബുവിനെ താമസസ്ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച്‌ ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേൽക്കാനിരിക്കെയാണ്‌ പള്ളിക്കുന്നിലെ ക്വാർട്ടേ‍ഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശ്രീകണ്‌ഠാപുരത്തിനടുത്ത്‌ നിടുവാലൂർ ചേരന്മൂലയിൽ പെട്രോൾ പമ്പ്‌ അനുവദിക്കുന്നതിന്‌ നിരാക്ഷേപപത്രം നൽകുന്നതുമായി ബന്ധപ്പെട്ട്‌ നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

 

Share news