കൊല്ലപ്പെട്ട നൗഷാദ് തൊടുപുഴയില്‍; തൊമ്മന്‍ കുത്തില്‍നിന്നും കണ്ടെത്തി

തൊടുപുഴ: പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. കാണാനില്ല എന്നുള്ള വിവരം മാധ്യമങ്ങളിലൂടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതിനെ തുടര്‍ന്നാണ് തൊടുപുഴ ഭാഗത്തുള്ളതായി വിവരം ലഭിക്കുന്നത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. മാധ്യമങ്ങളുടെ മുമ്പിലും നൗഷാദ് പ്രതികരണം നടത്തി.

നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കുകയും ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനുമിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയത്. മകനെ കാണാനില്ലെന്ന് നൗഷാദിന്റെ അച്ഛന്‍ വണ്ടാനിമഠം പടിഞ്ഞാറ്റേതില്‍ അഷറഫ് പൊലീസിന് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഇവര്‍ വാടകയ്ക്ക് താമസിച്ച വടക്കടത്തുകാവ് പരുത്തിപ്പാറ വീടും പരിസരവും പൊലീസ് പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല.


തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ നൗഷാദിനെ കണ്ടതായി ചോദ്യം ചെയ്യലിനിടയില്‍ അഫ്‌സന പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് 2021 നവംബര്‍ നാലിന് വഴക്കിനെ തുടര്‍ന്ന് നൗഷാദിനെ കൊല്ലുകയായിരുന്നുവെന്ന് അഫ്‌സന മൊഴി നല്‍കിയത്.

