KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി

കൊയിലാണ്ടി: 2024 – 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22, 23, 24 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് സുരേഷ് ഒ കെ അധ്യക്ഷത  വഹിച്ചു.
ജ്യോതി (ഹെഡ്മിസ്ട്രസ് SVAGHSS), PTA പ്രസിഡണ്ട് ടി ഇ ബാബു, മദർ PTA വൈസ് പ്രസിഡണ്ട് ബിന്ദു, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, ഫിസിക്സ് അധ്യാപിക അനുഷ എ, സ്കൂൾ ചെയർ പേഴ്സൺ മാളവിക ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു. അധ്യാപികമാരായ സിന്ധു കെ കെ, രജില വി കെ, മഞ്ജുള കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ അമ്പിളി കെ കെ സ്വാഗതവും ഗൈഡ്സ് യൂണിറ്റ് ലീഡർ ദേവപ്രിയ എം എം നന്ദിയും പറഞ്ഞു.
Share news