നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അമ്പിളി കെ കെ പതാക ഉയർത്തി.

എൻ എസ് എസ് യൂണിറ്റും ഗൈഡ്സ് യൂണിറ്റും സംയുക്തമായി ദേശഭക്തിഗാനങ്ങൾ, നൃത്തശില്പം, ഫ്ലാഷ്മോബ് തുടങ്ങിയവ അവതരിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, ഗൈഡ്സ് ലീഡർ ദേവപ്രിയ എം എം, എൻ എസ് എസ് ലീഡർ അഞ്ജന സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

