നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്
& ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി എക്സൈസ് വുമൺ സിവിൽ ഓഫീസർ ഷൈനി ഉദ്ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി അധ്യക്ഷത വഹിച്ചു.

സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടുകളില്‍ പടരുകയാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അപകടത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.


അധ്യാപികമാരായ സിന്ധു വി കെ, സിന്ധു കെ കെ, അനുഷ എ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ക്ലാസിനു ശേഷം ലഹരിക്കെതിരെയുള്ള വിമുക്തിമിഷന്റേയും എക്സൈസ് വകുപ്പിന്റേയും നേതൃത്വത്തിലുള്ള ജില്ലാ തല ചുവർ ചിത്ര മൽസരത്തിന്റെ ഭാഗമായി മൂന്നാം സ്ഥാനം കിട്ടിയ ചിത്രവും ഷൈനി ബി എൻ സന്ദർശിച്ചു. ചടങ്ങിൽ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ റിയാ ദിനേഷ് സ്വാഗതവും, ഹന ഫരീദ നന്ദിയും പറഞ്ഞു .

