നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 60ാം വാർഷികാഘോഷം 24 മുതൽ 27 വരെ

മേപ്പയ്യൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 60ാം വാർഷികാഘോഷം 24 മുതൽ 27 വരെ നടക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. നിർമ്മല അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യാതിഥിയാവും. ഗാനരചയിതാവ് നിധീഷ് നടേരി പൂർവാദ്ധ്യാപക- വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, പ്രതിഭകൾക്ക് ആദരം, കലാപരിപാടികൾ എന്നിവയും നടക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിക്കും. പരിമിതികൾ മറികടന്ന് അക്കാഡമിക് രംഗത്ത് മികവിൻ്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ കെ.ടി. രമേശൻ പറഞ്ഞു.

