നാഷണൽ വിമൻസ് ലീഗ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ

പയ്യോളി: നാഷണൽ വിമൻസ് ലീഗ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ പയ്യോളിയില്‍ നടന്നു. പ്രസിഡണ്ട് OT അസ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വിമൻസ് ലീഗ് പ്രസിഡന്റ് ഖദീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പയ്യോളി കണ്ണമ്പള്ളി ഹാളിൽ നടന്ന വനിതാ കൺവെൻഷനിൽ NWL സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ INL കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ആരിഫ് തങ്ങൾ, ജനറൽ സെക്രട്ടറി പി എൻ കെ അബ്ദുള്ള, സെക്രട്ടറി A P ഖാലിദ്, സുബൈദ ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാലിഹ ടീച്ചർ സ്വാഗതവും മുംതാസ് നിസാർ നന്ദിയും പറഞ്ഞു.

NWL കൊയിലാണ്ടി മണ്ഡലം പുതിയ ഭാരവാഹികളായി. പ്രസിഡണ്ട്: അസ്മ ഒ.ടി, വൈസ് പ്രസിഡന്റുമാർ, സുബൈദ എം. പയ്യോളി, നസീമ ഷാനിദ്, ജനറൽ സെക്രട്ടറി, സാലിഹ ടീച്ചർപയ്യോളി, ജോയിൻറ് സെക്രട്ടറിമാർ, മുംതാസ് നിസാർ പയ്യോളി, നാസി ഇസ്മയിൽ കൊയിലാണ്ടി, സുബൈദ ഖാലിദ്, പയ്യോളി, ട്രഷറർ : ജമീല പയ്യോളിഎന്നിവരടങ്ങുന്ന കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.

