ദേശീയ യുനാനി ദിനാഘോഷം ‘ദി റിയാക് 25’ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള യുനാനി മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ യുനാനി ദിനാഘോഷം ‘ദി റിയാക് 25’ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർശ്വഫലങ്ങൾ ഇല്ലാത്ത ഈ പുരാതന ചികിത്സാരീതി സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് സർക്കാർ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെയുഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. മുജീബ് അധ്യക്ഷനായി. ഡോ. അജ്മൽ, ഡോ. അലക്സ് കുരിയൻ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. ഡോ. മുഹ്സിൻ സ്വാഗതവും ഡോ. മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.
