KOYILANDY DIARY

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്ര സന്നിധിയിൽ നാഷണൽ ടെമ്പിൾ ഡാൻസ് ഫെസ്റ്റ്

പന്തലായനി അഘോര ശിവക്ഷേത്ര സന്നിധിയിൽ നാഷനൽ ടെമ്പിൾ ഡാൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഭരതാഞ്ജലി പെർഫോർമിങ്ങ് ആർട്ട്സ് സെന്ററിന്റെ നേതൃത്വത്തിലാണ് ക്ഷേത്രസന്നിധിയിൽ ശിവരാത്രി ദിനത്തിൽ നൃത്തം അരങ്ങേറിയത്. കാലത്ത് 6 മണി മുതൽ വൈകു 6 മണി വരെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ വിവിധ ശാസ്ത്രിയ നൃത്തത്തിന്റെ പ്രഗൽഭ കലാകാരൻമാർ അണിനിരന്ന നൃത്താർച്ചനയാണ് അരങ്ങേറിയത്. കഴിഞ്ഞ 8 വർഷമായി ഭരതാഞ്ജലി ഡാൻസ് ഫെസ്റ്റ് നടത്തിവരുന്നു.
കേരളത്തിന് പുറത്ത് ചിദംബരം പോലുളള മഹാക്ഷേത്രങ്ങളിൽ നടത്തിവരുന്ന ദേശീയ നൃത്തം ഉത്സവം നമ്മുടെ നാട്ടിലും അരങ്ങേറുമ്പോൾ ടൂറിസം മേഖലപോലുള്ള പല ഇടങ്ങളിലും വൻ സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപം കാണാൻ അവസരം ഉണ്ടാകുന്നതിൽഉപരി ഈ കലാരൂപങ്ങളുടെ വേരുകൾ നാട്യശാസ്ത്രവുമായി ബന്ധപ്പെട്ടതാണന്നും എല്ലാറ്റിന്റെയും അടിസ്ഥാനം വേദമാണന്നുമുള്ള അറിവ് നാം ഒന്നാണന്നും ഒരു മഹത്തായ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരാണന്നും നമ്മുടെ പൂർവ്വ സൂരികളിൽ നമുക്ക് അഭിമാനം ഉണ്ടാവുകയും ചെയ്യുന്ന തോടൊപ്പം പുതു തലമുറക്ക് വലിയൊരു ഊർജജവും നൽകുന്നു എന്നു മാത്രമല്ല ഇത് ദേശീയ ഉദ്ഗ്രഥനത്തിന് ഇട വരുത്തുകയും ചെയ്യും.
Advertisements
കൂടാതെ നമ്മുടെ നാട്ടിലെ പന്തലായനി അഘോര ക്ഷേത്രം പോലുള്ള പ്രചീന  കാലത്തെ മ. മഹാക്ഷേത്രങ്ങളുടെ പെരുമ ഇത്തരം പരിപാടികൾക്ക് എത്തിച്ചേരുന്ന ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരിലൂടെ പ്രചാരം ലഭിക്കുകയും അതു വഴി പ്രാദേശിക ആരാധനാ കേന്ദ്രം എന്ന നിലയിൽ നിന്നും വീണ്ടും ദേശീയ കേന്ദ്രങ്ങളായ് തീരുകയും ചെയ്യും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നടക്കാറുള്ള ഇത്തരം നൃദ്ധ്യമായ Dr മധുസൂദനൻ ഭരതാഞ്ജലിയുടെ സംഘാടനത്തിൽ പന്തലായനി അഘോര ശിവക്ഷേത്ര കമ്മറ്റിയുടെ നിസ്സീമമായ സഹകരണത്തോടെയാണ് ഈ നൃത്താർച്ചന അരങ്ങേറിയത്.
കാലത്ത് 6 മുതൽ വൈകു 6 മണി വരെ നിറഞ്ഞ സദസ്സും നൃത്ത പ്രേമികളും മഹാ നടേശന്റെ തിരുസന്നിധിയിൽ പരിപാടി വീക്ഷിച്ചു എന്നതും പ്രതീക്ഷ നൽകുന്ന സന്ദശമാണ് തരുന്നത് കുച്ചുപ്പുടിയിലെ അതികായ കലാകാരിയായ ഡോ. രമാദേവി (ഹൈദ്രബാദ്) ന്റെ കുച്ചുപ്പുടി നൃത്തത്തോടെ കൃത്യം 6 മണിക്ക് തിരശ്ശീല വീണ അർച്ചന കാലത്ത് 6 മണിക്ക് പ്രശസ്ത ഭരതനാട്യം നർത്തകി ദീപ്തി പാറോൽ നൃത്താർച്ചനയിലൂടെ തുടക്കം കുറിച്ചു.
മറ്റു പ്രധാന നർത്തകർ
  • ഡോ. സുമിതാ നായർ മോഹിനിയാട്ടം
  • മഞ്ജു വി നായർ മലപ്പുറം ഭരതനാട്യം
  • മനോജ് മാനന്തവാടി
  • ഡോ. മോനിഷ ദേവി ഗോസ്വാമി ആസാം
  • സാത്രിയ നൃത്തം
  • സുരേഷ് ശ്രീധർ തിരുവനന്തപുരം ഭരതനാട്യം.
  • N. ശ്രീകാന്ത് നടരാജൻ ചെന്നൈ ഭരതനാട്യം.
  • അടാണുദാസ് കൊൽക്കത്ത ഭരതനാട്യം
  • ഡോ. താനിയ ചക്രബർത്തി – മണിപ്പൂർ മണിപ്പുരി
  • ഡോ  തമാലിക ഡേ വെസ്റ്റ് ബംഗാൾ
 എന്നിവരോടൊപ്പം കേരളത്തിലെ വളർന്നു വരുന്ന യുവപ്രതിഭകളും രംഗത്തെത്തി.