ദേശീയ പണിമുടക്ക്: പണിമുടക്കിയ തൊഴിലാളികൾ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: സംയുക്ത തൊഴിലാളി സംഘടകളുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി തൊഴിലിടങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾ കൊയിലാണ്ടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. നഗരംചുറ്റി പ്രകടനം നടത്തിയ തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസനു മുമ്പിൽ പൊതുയോഗം നടത്തി. സിഐടിയു നേതാവും മുൻ എം.എൽഎയുമായ, കെ. ദാസൻ ഉദ്ഘാടനം ചെയ്തു.

സിഐടിയു നേതാക്കളായ സി.എം സുനിലേശൻ, എം.എ. ഷാജി, എൻ.ജി.ഒ. യൂണിയൻ നേതാവ് ജിതേഷ് ശ്രീധർ, കെഎസ്ടിഎ നേതാവ് ഗണേഷ് കക്കഞ്ചേരി, ഇ.കെ. അജിത്ത് മാസ്റ്റർ, അഡ്വ. എസ്. സുനിൽ മോഹൻ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

