ദേശീയ മാമ്പഴ ദിനം ആചരിച്ചു

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ദേശീയ മാമ്പഴ ദിനം ആചരിച്ചു. പരിപാടി സ്കൂൾ അങ്കണത്തിൽ മാവിൻതൈ നട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കേയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി കെ ഷെറീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുസ്തഫ എഫ് എഫ് കെ ക്ലാസെടുത്തു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സുനിൽ കുമാർ, ദിയ അനിൽ ദാസ്, വിവേക് വി വി, മുഹമ്മദ് തൻവീർ, ജംസൽ പി, ശ്രീജ കെ, ആദിത്യൻ മീനാക്ഷി അനിൽ, ആർ സി ബിജിത്ത് എന്നിവർ സംസാരിച്ചു.
