ദേശീയപാത വികസനം: സുരക്ഷയും പൊതുജന സൗകര്യവും പരിഗണിക്കണം

കൊയിലാണ്ടി: ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന്ന് തുടക്കം മുതലേയുള്ള ആവശ്യമായിരുന്നു. എന്നാല്‍ വികസനത്തിന്റെ പേരില്‍ മേനി നടിക്കാനും ക്രഡിറ്റ് അവകാശപ്പെടാനും മാത്രം ശ്രമിക്കുന്ന കേന്ദ്ര – സംസ്ഥാന ഭരണ പാര്‍ട്ടികള്‍ ജനകീയ ആവശ്യങ്ങള്‍ക്ക് പുല്ലുവില നല്‍കിയിട്ടില്ലെന്നാണ് ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.

.
കേരളത്തിലെ പ്രകൃതിക്കും ജനസാന്ദ്രതക്കും യോജിച്ച തരത്തില്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയപാത വികസനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ അത്തരം പരിഗണനകളുണ്ടായിട്ടില്ലെന്നാണ് നിര്‍മാണത്തിനിടെ തന്നെ ദേശീയപാത തകര്‍ന്നത് തെളിയിക്കുന്നത്. കൂരിയാട്ട് റോഡ് പിളര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. വേറെയും സ്ഥലനങ്ങളില്‍ റോഡില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആങ്ങോളമിങ്ങോളം കീറിമുറിക്കുന്ന പാതയെന്ന നിലയില്‍ പൊതുജനത്തിന് ആവശ്യമായ സമാന്തര സൗകര്യങ്ങള്‍ ഒരുക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പല ഭൂപ്രദേശങ്ങളെയും പൂര്‍ണമായും വിഭജിക്കുകയയാണ് ദേശീയപാത ചെയ്തിരിക്കുന്നത്.
ആവശ്യമായ അണ്ടര്‍പാസുകളും ഫ്‌ളൈഓവറുകളും അനുവദിച്ചിട്ടില്ല. അതിന് പുറമേ സാധാരണക്കാരന് ഉപയോഗിക്കാനുള്ള സര്‍വീസ് റോഡുകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാകുന്ന തരത്തിലാണ് നിര്‍മാണം നടന്നിരിക്കുന്നത്. മഴയും വെള്ളവും കൂടുതല്‍ വരുന്ന സമയത്താണ് ദേശീയപാത വികസനത്തിന്റെ ബാക്കി ദുരിതങ്ങള്‍ പൊതുജനം അനുഭവിക്കാന്‍ പോകുന്നതെന്നും റസാഖ് പാലേരി പറഞ്ഞു. ഓട്ടോക്കും ബൈക്കിനും പ്രവേശനമില്ലെന്നതും സാധാരണക്കാരനോടുള്ള അവഗണനയുടെ ഭാഗമാണ്. ട്രാഫിക് നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി സാധാരണക്കാര്‍ക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. വരേണ്യരായ ചെറിയൊരു വിഭാഗത്തിന് മാത്രം ഉപകാരപ്പെടുകയും സാധാരണക്കാര്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നത് യഥാര്‍ഥ വികസന സങ്കല്‍പമല്ല. അതിനാല്‍ ക്രഡിറ്റ് അവകാശവാദങ്ങള്‍ക്കപ്പുറത്ത് ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊയിലാണ്ടിയില്‍ തീരദേശ ഹൈവെയുമായി ബന്ധപ്പെട്ടും ചില അവ്യക്തതകള്‍ തുടരുന്നുണ്ട്. അതിനും പരിഹാരം ഉണ്ടാകേണ്ടതുണ്ട്. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.നാടിൻ്റെ നൻമക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി താലൂക്ക് ആസ്പത്രിയിൽ 30 വർഷത്തോളമായി നിസ്വാർത്ഥ സേവനം ചെയ്യുന്ന അഹമ്മദ് ടോപ്പ് ഫോംമിനെ ചടങ്ങിൽ ആദരിച്ചു. ഹരിദാസൻ പുറക്കാട്. നിത്യ. മുജീബ്. ആഷിക് എന്നിവർ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ പ്രസിഡന്റ് മെമ്പർഷിപ് നൽകി സ്വീകരിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് റഫീഖ് പുറക്കാട് സ്വാഗതംവും മുജീബ് അലി കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി
