KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത വികസനം: ശോചനീയാവസ്ഥയിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കുന്നത് രാഷ്ട്രീയ പാപ്പരത്തം

കൊയിലാണ്ടി: ദേശീയപാത വികസനം: ശോചനീയാവസ്ഥയിൽ രഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ സത്യവസ്ഥ മനിസാലാക്കണമെന്ന് എം.എൽ.എ കാനത്തിൽ ജമീല. പണം കൊടുത്ത് സ്ഥലം ഏറ്റെടുത്തത് സംസ്ഥാനമാണ്. ഇനിയുള്ള ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കും കേന്ദ്ര സർക്കാരിനുമെന്നും എംഎൽഎ. പറഞ്ഞു. വടകര എം.പിക്ക് ഒഴിഞ്ഞ്മാറാനാകില്ലെന്നും അവർ പുറഞ്ഞു.
നാഷണൽ ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി നിരവധി പ്രശ്നങ്ങളാണ്  തിരുവങ്ങൂർ മുതൽ മൂരാട് വരെ ഭാഗങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്നത്. പല ഭാഗങ്ങളിലും റോഡുകൾ തകർന്ന് വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് പോകാനാകാത്ത സ്ഥിതിയാണ്. കൂടാതെ ജനങ്ങൾക്ക് അത്യാവശ്യമായ ഇടങ്ങളിൽ പോലും അണ്ടർ പാസ് ലഭിക്കാത്തതിൻ്റെ ഭാഗമായി ശക്തമായ ജനകീയ സമരങ്ങൾ നടക്കുന്നു. ഇത്തരത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കലക്ടറുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളെയും NHAI അധികൃതരെ പങ്കെടുപ്പിച്ചും നിരവധി യോഗങ്ങളാണ് വിളിച്ചു ചേർത്തിട്ടുണ്ട്.
പയ്യോളി ഭാഗങ്ങളിൽ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് പയ്യോളി മുൻസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും നിരവധി തവണ പ്രദേശം സന്ദർശിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുന്നതിന് മുൻസിപ്പാലിറ്റി തയ്യാറായിട്ടില്ല. ഗതാഗത പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) ഉൾപ്പെടെ ഇപ്പോഴും ശക്തമായ സമരത്തിലാണ് .
വസ്തുതകൾ ഇതായിരിക്കെ ഇന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ദുൽഖിഫിൽ – ൻ്റെ  നിർഭാഗ്യകരമായ ഒരു പത്രക്കുറിപ്പ് ശ്രദ്ധയിൽ പ്പെട്ടു. അദ്ദേഹം പറയുന്നത് ജനങ്ങൾ സമരം ചെയ്യേണ്ടത് എം എൽ എ യുടെ വീട്ടുപടിക്കലാണ് എന്നാണ്. മലർന്നു കിടന്ന് തുപ്പരുതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വസ്തുതകൾ ഇങ്ങനെയാണ്.
.
നിർമ്മാണം പൂർണമായും സെൻട്രൽ ഗവണ്മെന്റ് നിയന്ത്രണത്തിലാണ് . ഇതിൽ സംസ്ഥാന സർക്കാറിൻ്റെ ചുമതലയായ  സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. പദ്ധതിയുടെ ബാക്കി നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടത്. പദ്ധതി അദാനി ഗ്രൂപ്പ് കരാർ എടുക്കുന്നു. അദാനി സബ് കോൺട്രാക്ട് വാഗാഡ് കമ്പനിക്ക് നല്കുന്നു. വാഗാഡിൻ്റെ പ്രവൃത്തിയിൽ ഒട്ടനവധി പരാതികൾ ഉയർന്നുവന്നു. നമ്മുടെ നാടിൻറെ കാലാവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ലാതെയാണ് അവർ ഈ ജോലിയുമായി മുന്നോട്ട് പോയത്.
  • റോഡ് വികസനത്തിൻ്റെ ഭാഗമായുണ്ടായ നിരന്തര പ്രശ്നങ്ങളോട് ജില്ലാ പഞ്ചായത്ത് മെമ്പറും അദ്ദേഹത്തിൻ്റെ പാർട്ടിയും എങ്ങനെയാണ് ഇടപെട്ടത് ?.
  • അദ്ദേഹത്തിൻ്റെ നേതാക്കളും സുഹൃത്തുക്കളുമായിട്ടുള്ളവരാണ് മുൻ എം.പി  കെ.  മുരളീധരനും ഇപ്പോഴത്തെ എംപി ഷാഫി പറമ്പിലും.
  • മുൻ എം പി ഹൈവേയുടെ പ്രവർത്തനത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഇടപെട്ടിട്ടുണ്ടോ ?
  • വാഗാഡിൻ്റെ  പ്രവർത്തനം മോശമാണ് എന്ന് നിധിൻ ഗഡ്ഗരിയുടെ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടോ ?
  • സർവീസ് റോഡ്, അണ്ടർ പാസ് വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ടോ ?          
  • ഇപ്പോഴത്തെ എംപി ഷാഫി പറമ്പിൽ ഈ വിഷയത്തിൽ ഇനിയും ഇടപെടാത്തത് എന്ത് കൊണ്ടാണ് ?
  • കേന്ദ്ര ത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാനും ഇടപെടൽ നടത്താനും ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ നിങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ ?.
  • എന്തുകൊണ്ട് ഷാഫിയുടെ വീട്ടു പടിക്കലേക്ക് സമരം നടത്തിക്കൂടാ ?

.

ആദ്യം അനുവദിച്ച അണ്ടർ പാസ്സേജ് കൂടാതെ പിന്നീട് എംഎൽഎ എന്ന നിലയിൽ നിരന്തരമായി ഇടപെട്ടതിൻ്റെ ഭാഗമായാണ് തിക്കോടി പഞ്ചായത്ത്, മൂടാടി ഹിൽബസാർ റോഡ്, ആനക്കുളം, പൊയിൽകാവ്, പൂക്കാട് തുടങ്ങിയ അണ്ടർപാസ് അനുവദിച്ചത്. പരമാവധി ഞങ്ങൾ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്. അന്നൊന്നും ജില്ലാപഞ്ചായത്ത് മെമ്പർ ദുൽഫിഖിലിനേയോ കെ മുരളീധരൻ എം പി യേയോ ഇത്തരം വിഷങ്ങളിൽ ഇടപെട്ടതായി നമ്മളാരും കണ്ടിട്ടില്ല. ഇനിയും ഒരു ജനപ്രതിനിധി എന്ന നിലയിൽ സജീവമായി ഇടപെടുകയും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുമെന്നും എം എൽ എ പത്രക്കുറിപ്പിൽ അറിയിച്ചു.
Share news