KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത നിർമ്മാണം: നന്തി -കിഴൂർ റോഡ് അടക്കരുത്. ആക്ഷൻ കൗൺസിലിൽ ഭാരവാഹികൾ കലക്ടറുമായി ചർച്ച നടത്തി

നന്തി -കിഴൂർ റോഡ് അടക്കരുതെന്ന് ആവശ്യ പ്പെട്ട് സർവ്വകക്ഷി ആക്ഷൻ കൗൺസിലിൽ ഭാരവാഹികൾ ജില്ലാകലക്ടർക്ക് നിവദനം കൈമാറി

മൂടാടി: NH 66 നിർമാണത്തിൻ്റെ ഭാഗമായി നന്തി -കിഴൂർ റോഡ് അടക്കരുതെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കൗൺസിലിൽ ഭാരവാഹികൾ ജില്ലാകലക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിൻ്റെ ഗൗരവം കലക്ടർ അംഗീകരിച്ചു. ജനങ്ങൾക്ക് ഏറെ ബുധിമുട്ടാവുന്ന പ്രസ്തുത നിർമാണത്തിൽ മാറ്റം വരുത്താൻ എൻ.എച്ച്.എ.ഐ യോട് നിർദ്ദേശിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.
.
.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, കർമ്മസമിതി ചെയർമാൻ രാമകൃഷണൻ കിഴക്കയിൽ, കൺവീനർ വി.വി. സുരേഷ്, വൈസ്ചെയർമാൻ ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കർമസമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുന്നതനിടയിലാണ്  വീണ്ടും ജില്ലാ കലക്ടർക്ക് നിവേദനം നൽകിയത്.
Share news