KOYILANDY DIARY.COM

The Perfect News Portal

ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ പണിമുടക്കി

കോഴിക്കോട്: എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ ഡിപിഎം, ഡിഎംഒ ഓഫീസ് മാർച്ചും കലക്ടറേറ്റിന് മുമ്പിൽ ധർണയും സംഘടിപ്പിച്ചു. 

ധർണ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് റാൻഡോൾഫ് വിൻസന്റ് അധ്യക്ഷനായി. ശമ്പള പരിഷ്കരണത്തിലെ അപാകം പരിഹരിക്കുക, പ്രസവാവധി അനുവദിക്കുന്നതിലെ സാങ്കേതികത്വം പരിഹരിക്കുക, പിഎഫ് ആനുകൂല്യം എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.

 

Share news