KOYILANDY DIARY.COM

The Perfect News Portal

ദേശീയ ശുചിത്വ സർവ്വേ: കൊയിലാണ്ടി നഗരസഭയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

.
​കൊയിലാണ്ടി: സ്വച്ഛ് സർവേക്ഷൻ ദേശീയ ശുചിത്വ സർവ്വേയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ശുചിത്വ മേഖലയിൽ നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുന്നതിനും വരാനിരിക്കുന്ന സർവ്വേയ്ക്കായി നഗരത്തെ സജ്ജമാക്കുന്നതിനുമായാണ് ശിൽപശാല നടത്തിയത്. ​നഗരസഭാ ചെയർപേഴ്സൻ യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി. ടി. ബിന്ദു അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിര സമിതി ചെയർമാൻ എ. പി. സുധീഷ് സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി രാജീവൻ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ സ്വച്ച് സർവേക്ഷൻ പോസ്റ്റർ പ്രകാശനം നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ രാകേഷ് ഇ ടി ക്ക് നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ രാകേഷ് ഇ. ടി KAS ക്യാമ്പയിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു.
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ജ്യോതിഷ് ഒ. ക്യാമ്പയിനുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങളെക്കുറിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയെ ശുചിത്വ സൂചികയിൽ മുൻനിരയിൽ എത്തിക്കാനുള്ള കർമ്മപദ്ധതികൾ ശിൽപശാലയിൽ ആസൂത്രണം ചെയ്തു.
Share news