കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് സമർപ്പിച്ചു

കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് മലയാളത്തിലെ പ്രിയപ്പെട്ട കഥാകാരൻ യു കെ കുമാരൻ സമർപ്പിച്ചു. 15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ നാടക സിനിമാ നടൻ മാമുക്കോയയുടെ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ വി ബിജു, സരള ശിവരാമൻ, വി വി സുധാകരൻ, യു കെ രാഘവൻ മാസ്റ്റർ, രാഗം മുഹമ്മദലി, ഇ കെ പ്രജേഷ്, ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു.
