KOYILANDY DIARY.COM

The Perfect News Portal

നിരവധി തവണ മാറ്റിവെച്ച ആക്സിയം – 4 ദൗത്യം ജൂൺ 25 ന് വിക്ഷേപിക്കുമെന്ന് നാസ

നിരവധി തവണ മാറ്റിവെച്ച ആക്സിയം – 4 ദൗത്യം ജൂൺ 25 ന് (നാളെ) വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ജൂൺ 22 ന് നിശ്ചയിച്ചിരുന്ന സ്വകാര്യ ദൗത്യം ആറാം തവണയും നാസ മാറ്റിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ഒടുവിൽ വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റി, തുടര്‍ന്ന് ജൂണ്‍ 10ലേക്കും 11 ലേക്കും മാറ്റിയിരുന്നു. പിന്നെയും വൈകിയ വിക്ഷേപണം ജൂണ്‍ 19-ലേക്കും 22ലേക്കും മാറ്റിയിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ മൂലമാണ് നേരത്തേ കാലതാമസമുണ്ടായത്.

 

നാസയിൽ ബഹിരാകാശ യാത്രികൾ നടത്തി പരിചയമുള്ള ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായ ശുഭാംശു ശുക്ലക്കൊപ്പം, പോളണ്ടിലെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റു രണ്ട് പേര്‍.

Advertisements
Share news