KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന്‌ മാഫിയയെ പൂട്ടാൻ നർകോട്ടിക്‌ കൺട്രോൾ ബ്യൂറോ

.

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യം തടയാനും അന്വേഷിക്കാനും എക്‌സൈസ് വകുപ്പിന് കീഴിൽ, കേരള സ്റ്റേറ്റ് നർകോട്ടിക്‌ കൺട്രോൾ ബ്യൂറോ (സ്റ്റേറ്റ്‌ എൻസിബി) എന്ന ഏജൻസി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. മയക്കുമരുന്ന്‌ മാഫിയക്ക്‌ എതിരായ നടപടി കടുപ്പിക്കാൻ സ്റ്റേറ്റ്‌ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ രൂപീകരിക്കുന്നത് സഹായകമാകുമെന്ന സർക്കാരിന്റെ കാഴ്‌ചപ്പാടിലാണ്‌ തീരുമാനമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

ഇ‍ൗ സർക്കാർ ഗുരുതര സ്വഭാവമുള്ള കേസുകളെല്ലാം ക്രൈംബ്രാഞ്ചിന്‌ വിട്ടു. 25 മുതൽ 34 വർഷം വരെയാണ്‌ പലർക്കും ശിക്ഷ ലഭിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ ഇ‍ൗ വിജയത്തിന്റെകൂടി അടിസ്ഥാനത്തിലാണ്‌ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ ആരംഭിക്കുന്നതെന്ന്‌ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

 

Share news