നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ പാലിയേറ്റിവിന് വാക്കറുകൾ കൈമാറി
.
കൊയിലാണ്ടി: ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അധ്യാപകർക്കൊപ്പം സംസ്കാര പാലിയേറ്റീവ് നമ്പ്രത്തുകര സന്ദർശിച്ചു. സ്നേഹോപഹാരമായി വാക്കറുകൾ പാലിയേറ്റിവിന് കൈമാറി. സ്വീകരണം ഒരുക്കിയ പാലിയേറ്റീവ് ചടങ്ങിൽ ചെയർമാൻ ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെഡ് മിസ്ട്രെസ് സുഗന്ധി ടീച്ചർ എസ്. എം, ഷാന കെ. പി, സ്റ്റാഫ് സെക്രട്ടറി സൗമിനി പി. എം. രാധാകൃഷ്ണൻ, സി. സിദ്ദിഖ്, പി. കെ. കവിത എന്നിവർ സംസാരിച്ചു. പാലിയേറ്റീവിനെക്കുറിച്ചും പ്രവർത്തനങ്ങളെ പറ്റിയും കുട്ടികൾക്ക് അറിവ് പകർന്നു കൊണ്ട് പ്രശാന്ത് പി ക്ലാസെടുത്തു. കൺവീനർ മൊയ്ദീൻ മാസ്റ്റർ സ്വാഗതവും ജി സി സുജില പി എം നന്ദിയും പറഞ്ഞു.



