KOYILANDY DIARY.COM

The Perfect News Portal

നമാമി മാതരം – ഭഗിനി – മാതൃസംഗമം സംഘടിപ്പിച്ചു

.
ബാലുശ്ശേരി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി താലൂക്ക് തല പരിപാടിയായ നമാമി മാതരം – ഭഗിനി – മാതൃസംഗമം സംപൂജ്യ സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. നാടിന്റെ സനാതന ധർമ്മ സംരംക്ഷണത്തിനായി കുട്ടികളെ സജ്ജരാക്കാൻ അമ്മമാർ മുന്നിട്ടിറങ്ങണമെന്നും ഓരോ ഗ്രാമത്തിലും ഗോകുല യൂണിറ്റുകൾ ആരംഭിക്കണമെന്നും സ്വാമിനി ശിവാനന്ദപുരി ബാലഗോകുലം താലൂക് ഭഗിനി പ്രമുഖ നീമ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. 2026 ഫെബ്രുവരി 14 ന് ഉള്ളിയേരി വേദവ്യാസ വിദ്യാലയത്തിൽ വെച്ചായിരുന്നു പരിപാടി. ഡോ: ശ്രീലത കല്ലമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി.
മോഹൻദാസ് കെ (സംസ്ഥാന സമിതി അംഗം), ശ്രീമതി സുഭഗ ടീച്ചർ.(Savings സഹഭഗിനി പ്രമുഖ) വിശ്വനാഥൻ മാസ്റ്റർ (ഗ്രാമ ജില്ലാ അധ്യക്ഷൻ ), ശിവരാജൻ, ശ്രീജിത്ത് ശ്രേയസ്സ്, ഭാസ്ക്കരൻ ഗോകുലം എന്നിവർ സംസാരിച്ചു. ഗണിത ശാസ്ത്രത്തിൽ ഉന്നത വിജയ നേടിയ കുമാരി രമാദേവി കൊളത്തൂരിനെ ആദരിച്ചു. പുൽ വാമ അനുസ്മരണം നടന്നു. കുമാരി അനഘ പ്രവീൺ സ്വാഗതവും കുമാരി വസന്ത കെ. ടി നന്ദിയും പറഞ്ഞു.
Share news