KOYILANDY DIARY

The Perfect News Portal

നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം 2023 ഫിബ്രവരി 19 മുതൽ 25 വരെ ഭക്തിആദരപൂർവ്വം വിപുലമായ പരിപോടികളോടെ നടത്തുവാൻ തീരുമാനിച്ചു. ഫിബ്രവരി 19 ഞായറാഴ്ച കലത്ത് 8 മണിക്ക് സർവ്വൈശ്വര്യ പൂജ, കലവറ നിറക്കൽ രാത്രി 7.30 ന് സ്മാർട്ട് ഷോ എന്റർടെയിൻമെൻ്റ് ഷോ.
  • ഫിബ്രവരി 20 ന് വിശേഷാൽ പൂജകൾ, രാത്രി 7.30 ന് പ്രാദേശിക കലാകരൻമാരുടെ കലാവിരുന്ന്
  • ഫിബ്രവരി 21 ന് രാത്രി 7.30 ന് കെരയങ്ങാട് കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ (അവതരണം ശ്രുതി കെ.എസ്സ് )
  • ഫിബ്രവരി 22 ന് രാത്രി 8 മണിക്ക് പ്രശസ്ത സിനിമാതാരം മുഹമ്മദ് എരവട്ടൂർ അഭിനയിക്കുന്ന നാടകം ‘വയലും വീടും 
Advertisements
  • ഫിബ്രവരി 23 ന് കാലത്ത് 8.15 നും 8.45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം. രാത്രി 7 മണിക്ക് യോഗ ക്ഷേമസഭ കൊയിലാണ് (ഉപസഭ) അവതരിപ്പിക്കുന്ന തിരുവാതിരകളി, 7.30ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദീപക് നയിക്കുന്ന(ചാനൽ താരങ്ങളെ അണിനിരത്തി) നീംസ് ഓർക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള.
  • ഫിബ്രവരി 24 ന് കാലത്ത് 5 മണിക്ക് നട തുറക്കൽ, 6 മണിക്ക് ഗണപതിഹോമം, 7 മണിക്ക് തുയിലുണർത്തൽ, 9 മണിക്ക് ഇളനീർകുല വരവ് ഉച്ചക്ക് 12 മണി മുതൽ അന്നദാനം 2 മണിക്ക് ആഘോഷവരവ്, 4 മണിക്ക് കുട്ടിച്ചാത്തൻ തിറ 6.45 പ്രശസ്ത വാദ്യ സംഘങ്ങളെ അണിനിരത്തി ക്ഷേത്ര കുളത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലിയോട് കൂടിയുള്ള നാന്ദകം എഴുന്നള്ളത്ത്. തുടർന്ന് തിറകൾ.
  • ഫിബ്രവരി 25 ന് രാവിലെ 8 മണിക്ക് ഉത്തമ ഗുരുതി തർപ്പണം.