റോഡിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം മുടിക്കൽ സ്വദേശി അജാസാ (28) ണ് പിടിയിലായത്. തിങ്കളാഴ്ചയാണ് അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപൊയിക്കൊണ്ടിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്.

സ്‌കൂട്ടറിലെത്തിയ പ്രതി വാഹനം നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന് യുവതി പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. ബസിൽ വെച്ച് സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ കൊച്ചി സിറ്റി ഹാർബർ സ്റ്റേഷനിലും കേസുള്ളതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

