വിയ്യൂര്‍ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി
കൊയിലാണ്ടി: വിയ്യൂരിൽ ജീർണ്ണോദ്ധാരണ പ്രവൃത്തി നടക്കുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ നടത്തി. കോളപ്രം നാരായണൻ നമ്പൂതിരി പ്രതിഷ്ഠയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. നവംബർ 17ന് തിങ്കളാഴ്ച അയ്യപ്പൻകാവിൽ അഖണ്ഠനാമ ജപവും നവംബർ 30ന് ഞായറാഴ്ച വൈകീട്ട് അയ്യപ്പ ഭജനയും നടക്കുന്നതായിരിക്കും. കാവിൽ സർപ്പബലിക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.



