നടുവത്തുർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തുർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജീവ് നാരായണന്റെ കഥാസമാഹാരമായ ഒറ്റയാൾ കൂട്ടം എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. കളിക്കൂട്ടം ഗ്രന്ഥശാലയിൽ നടന്ന പരിപാടി കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അമൽ സരാഗ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ മുഖ്യാതിഥിയായ പരിപാടിയിൽ മധു കിഴക്കയിൽ പുസ്തകം പരിചയപ്പെടുത്തി. രവി എടത്തിൽ, ഗിരീഷ് എം കെ, ലെനിൻ കെ കെ, പി സുരേന്ദ്രൻ എന്നിൽ പങ്കെടുത്തു. കഥാകൃത്ത് ഷാജീവ് നാരായണൻ മറുപടി പറഞ്ഞു. രാജൻ നടുവത്തൂർ സ്വാഗതവും ടി കെ ശശി നന്ദിയും പറഞ്ഞു.
