KOYILANDY DIARY.COM

The Perfect News Portal

നാദാപുരം ചുഴലി, വട്ടച്ചോലയിൽ ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി.

നാദാപുരം: കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം ചുഴലി വട്ടച്ചോല ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി. നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ. ശ്രീലിമയുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും സഹപാഠികളെയുമെല്ലാം തീരാ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പഠനത്തിൽ മിടുക്കിയായിരുന്നു ശ്രീലിമ.
ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് വിജയിച്ച ശേഷം പി.എസ്.സി.പരീക്ഷകൾക്ക് തയ്യാറെടുത്തു വരികയായിരുന്നു. എല്ലാവരോടും സ്നേഹത്തോടുകൂടിയുള്ള പെരുമാറ്റവും നല്ല അടുപ്പവും, ആർക്കും വിശ്വസിക്കാനാവുന്നതല്ല ശ്രീലിമയുടെ വേർപാട്. ഖത്തറിൽ ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട നവനീതിൻ്റെ വലിയൊരു ദുരന്തത്തിൻ്റെ ഞെട്ടൽ വിട്ടുമാറും മുമ്പെയാണ് അയൽവാസി കൂടിയായ ശ്രീലിമയുടെ മരണം.
ഖത്തറിൽ മരിച്ച നവനീത് ശ്രീലിമയുടെ പിതാവ് രവീന്ദ്രൻ്റെ ഉറ്റ സുഹൃത്തായ പ്രകാശൻ്റെ മകനാണ്. അപകടത്തിൽ ഇക്കഴിഞ്ഞ ജൂൺ16 നാണ് നവനീത് (21) മരിച്ചത്. നവനീതിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത് 19 നായിരുന്നു. ഇതിൻ്റെ തലേ ദിവസം മറ്റൊരു ദുരന്തം കൂടി ഇവിടെ സംഭവിച്ചിരുന്നു. ശ്രീലിമയുടെ അടുത്ത സുഹൃത്തായ ചെക്യാട് സ്വദേശി പുതിയോട്ടിൽ ഷാലിൻ രാജ് (28) സ്വന്തം കിടപ്പ് മുറിയിൽ തൂങ്ങിമരിച്ചിരുന്നു.
Share news