മ്യാൻമർ ഭൂകമ്പം; മരണം 1,644 കടന്നു

മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,644 കടന്നു. മൂവാരത്തി അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനുപേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മ്യാൻമറിൽ ഇരട്ട ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7, 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതിന് പിന്നാലെ ഇന്നലെ അർധരാത്രിയിലും ഭൂകമ്പം ഉണ്ടായത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ഭൂകമ്പത്തില്‍ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാൻഡലെ തകര്‍ന്നടിഞ്ഞു. ഭൂകമ്പത്തില്‍ മ്യാൻമറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്താടിസ്ഥാനത്തില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്.

