KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി അക്രമവും കലാപവും നടത്തി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കി. 

നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ സമാപന ദിവസമായ നാളെ ഇത്തരം സമരം നടത്തനാണ് തീരുമാനം. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന നവകേരള സദസ്സിനെ തകർക്കാൻ എന്തെല്ലാം പ്രചാര വേല നടത്തിയാലും മതിയാവില്ല. സുധാകരനും സതീശനുമെല്ലാം ഈ ജനകീയ മുന്നേറ്റത്തെ ഇത്തരം കോപ്രായങ്ങൾ കൊണ്ട് പ്രതിരോധിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

യുഡിഎഫിൽ മേൽകൈ നേടാൻ കോൺഗ്രസ് നടത്തുന്നതാണ് ഇത്തരം കോപ്രായങ്ങൾ. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് യൂത്ത് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് ഉൾപ്പെടെ കാലപത്തിന് ആഹ്വാനം നൽകുകയാണ്. ഇതുവഴി തങ്ങൾ നടത്തിയ ക്രിമിനൽ സംവിധാനങ്ങൾ ജനങ്ങളിൽ നിന്ന് മറിച്ച് വെക്കാനാണ് ശ്രമിക്കുന്നത്. സമരമല്ല കലാപമാണ് ലക്ഷ്യമെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisements
Share news