മത്സ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് തെരഞ്ഞെടുത്ത മൂടാടി ഗ്രാമ പഞ്ചായത്ത് പുരസ്ക്കാരം ഏറ്റു വാങ്ങി

മത്സ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന തലത്തില്‍ ഓന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത മൂടാടി ഗ്രാമ പഞ്ചായത്ത് മന്ത്രിയില്‍ നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങി. സംസ്ഥാന സര്‍ക്കാര്‍ കൊട്ടാരക്കരയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി സജി ചെറിയാനിൽ നിന്നും മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
