KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി. മുചുകുന്ന് നോർത്ത് യു.പിസ്കൂളിൽ വെച്ച് നടന്ന സംഗമം  കൂടുംബശ്രീ ജില്ലാ മിഷൻ കോ-ഒഡിനേറ്റർ പിസി കവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത അധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ശ്രീലത പി എം, ഡി പി എം അനഘ, കമ്മ്യൂണിറ്റി കൗൺസിലർ ബിജി, സി.ഡി.എസ് മെമ്പർ ബിന്ദു, തങ്ക, ബാലസഭ ആർപി വിജില വിജീഷ് എന്നിവർ സംസാരിച്ചു. ഓക്സിലറി ലീഡർ അർച്ചന സ്വാഗതം പറഞ്ഞു. കുടുംബശ്രീ അംഗവും ഗായികമായ രമ മുദ്രാ ഗീതം ആലപിച്ചു. ഓക്സിലറി അഗംങ്ങ ൾ, കുടുംബശ്രീ അംഗവും, പ്രൊഫഷണൽ ഗായികയുമായ നൂറ, മറ്റ് അഗംങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Share news