മൂടാടി ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് LDF തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് LDF തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. LDF മൂടാടി പഞ്ചായത്ത് കൺവീനർ കെ. ജീവാനന്ദൻ, ചെയർമാൻ ചേനോത്ത് ഭാസ്ക്കരന്, രജീഷ് മാണിക്കോത്ത്, കൊയിലോത്ത് രാമചന്ദ്രൻ, പി.എൻ.കെ. അബ്ദുള്ള, കടലൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി സി. ഫൈസൽ, 18-ാംവാർഡ് സ്ഥാനാർത്ഥി ഒ.ടി. അസ്മ എന്നിവർ സംസാരിച്ചു.

പ്രണവ് എൻ അനീഷ് വരച്ച അഹമ്മദ് ദേവർകോവിലിൻ്റെ ചിത്രം പ്രണവ് എൻ അനീഷിൽ നിന്നും അഹമ്മദ് ദേവർകോവിൽ ഏറ്റുവാങ്ങി. വി. ടി. ബിജീഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിറാജ് മുത്തായം സ്വാഗതവും എം.കെ.മോഹനൻ നന്ദിയും പറഞ്ഞു.




