KOYILANDY DIARY.COM

The Perfect News Portal

മുട്ടിൽ മരംമുറി കേസ്‌; പ്രതികൾ ഉന്നതരായാലും ശിക്ഷിക്കപ്പെടും: മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ: മുട്ടിൽ മരംമുറി കേസിൽ ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ പ്രതികളുടെ ഒരു വാദവും നിലനിൽക്കില്ല. പ്രതികൾ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് മരങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തുന്നതെന്നും  മന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയം വന്നതിനുശേഷം കിളിർത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ലെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ച് വനസംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിൽ കേസെടുത്താൽ പ്രതികൾക്ക് കിട്ടാൻ പോകുന്ന പരമാവധി ശിക്ഷ 500 രൂപ പിഴയും ആറുമാസം തടവുമാണ്.
അതുപോര എന്നതുകൊണ്ടാണ് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാത്തത്.  പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നത് കേസിന്റെ ബലംകൂട്ടാനാണ്. കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും  മന്ത്രി വ്യക്തമാക്കി.

 

Share news