KOYILANDY DIARY.COM

The Perfect News Portal

മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: വിദ്വേഷത്തിനും ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ യൂത്ത് മാർച്ചിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുൻ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. സി എച് ഹനീഫ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം, അഡ്വ. കെ എൻ എ കാദർ പ്രഭാഷണം നടത്തി. എം എ റസാഖ് മാസ്റ്റർ, ടി ടി ഇസ്മായിൽ, സി പി എ അസീസ് മാസ്റ്റർ, സികെ വി യൂസുഫ്, കുൽസു ടീച്ചർ, സാജിദ് നടുവണ്ണൂർ, ഹുസൈൻ ബാഫക്കി, സമദ് പൂക്കാട് റഷീദ് വേങ്ങളം  എന്നിവർ സംബന്ധിച്ചു.       
 
       
നന്തി ബസാറിൽ നടന്ന ഉദ്ഘടന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഫാസിൽ നടേരി അധ്യക്ഷത വഹിച്ചു. റഷീദ് വേങ്ങളം, സമദ് നടേരി എന്നിവർ പ്രസംഗിച്ചു. സി ഹനീഫ മാസ്റ്റർ, മുതുകുനി മുഹമ്മദാലി, എസ് എം ബാസിത്, സിഫാദ് ഇല്ലത്ത്‌, സി കെ അബൂബക്കർ, പി റഷീദ, സാലിം മുചുകുന്നു, മഠത്തിൽ അബ്ദുറഹ്മാൻ, എന്നിവർ സംബന്ധിച്ചു. കെ കെ റിയാസ് സ്വാഗതം പറഞ്ഞു.
ജാഥ നായകരായ മിസ്ഹബ് കീഴരിയൂർ, ടി മൊയ്‌ദീൻകോയ, കെ എം എ റഷീദ്, സി ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി.
Share news