പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവത്തകൻ അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ വാവാട് ടൗൺ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കെ പി അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ ആയ ഇയാൾ പെൺകുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുന്ദമംഗലം പൊലീസാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയാണ് ഓട്ടോ ഡ്രൈവറും, മുസ്ലിം യൂത്ത് ലീഗ് വാവാട് ടൗൺ കമ്മിറ്റി പ്രസിഡണ്ടുമായ അബ്ദുൾ ഗഫൂർ കെ പി ലൈംഗിക അതിക്രമം നടത്തിയത്.

വിദ്യാർത്ഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടുകയായിരുന്നു. വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും, പ്രതിയെ കുന്ദമംഗലത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

