KOYILANDY DIARY.COM

The Perfect News Portal

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; പി എം എ സലാം

സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ – പുരുഷ സമത്വം എന്നത് പ്രായോ​ഗികമായ കാര്യമല്ലെന്നാണ് പി എം എ സലാമിന്റെ വിശദീകരണം. സ്ത്രീ – പുരുഷ സമത്വം എന്നത് മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങൾ ആണെന്നും അത് എന്തിനാണ് ഉയർത്തി കൊണ്ട് വരുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു.

സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞ പി എം എ സലാം, അതിനെ ഉദാഹരിക്കാനായി ഒളിംപിക്സിൽ സ്ത്രീകൾക്ക് വേറെ മത്സരമാണ്, ബസ്സിൽ പ്രത്യേക സീറ്റ് അല്ലേ നല്കുന്നത്, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലല്ല, വേറേയല്ലേ എന്നുള്ള വാദങ്ങളും നിരത്തുകയുണ്ടായി. ഇങ്ങനെ ചെയ്യുന്നത് സ്ത്രീയും പുരുഷനും സമമല്ലെന്നതിന്റെ തെളിവാണെന്നും. ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടാണെന്നും പറഞ്ഞ പി എം എ സലാം സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

 

Share news