മലബാറിലെ യാത്ര ക്കാരോട് റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം മർഡാക്ക്

കോഴിക്കോട് : മലബാറിലെ യാത്രക്കാരോട് റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മർഡാക്ക്) ആവശ്യപെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ കോഴിക്കോട് തൃശൂർ പാസ്സഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക, 06031ഷൊർണുർ – കണ്ണൂർ പാസ്സഞ്ചർ സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 വരെ നീട്ടി ആഴ്ചയിൽ മുഴുവൻ ദിവസവും ഓടാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
ചടങ്ങിൽ ചെയർമാൻ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
.

.
കൂടുതൽ സ്ഥിരം യാത്രക്കാർ ഉള്ള ഈ സ്പെഷ്യൽ ട്രെയിൻ സ്ഥിരപ്പെടുത്തുവാനും 5 ബോഗികള്‍ കൂടുതൽ അനുവദിക്കണം. യാത്ര ക്കാർ കൂടുതൽ ഉപയോഗിക്കുന്ന സമയങ്ങളിൽ സമയം പുനക്രമീകരിക്കണം. 06455 ഷൊർണ്ണൂർ പാസ്സഞ്ചർ രാത്രി 8.40ന് പുറപ്പെടുന്നത് വൈകിട്ട് 5 മണിക്ക് പുറപ്പെടണം കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ എല്ലാഫ്ലാറ്റ് ഫോമിലും തെരു നായയുടെ ശല്ല്യം ഉണ്ട് അതിനെതിരെ നടപടി സ്വീകരിക്കണം. റെയിൽവേ സ്റ്റേഷൻ പുതിയ വികസനപ്രവർത്തനം നടക്കുമ്പോൾ സ്റ്റേഷനിൽ വരുന്നവർക്ക് നിലവിലുള്ള യാത്ര സൗകര്യം ഉറപ്പ് വരുത്താൻ കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ ഉന്നത തല യോഗം വിളിച്ച് ചേ ർക്കാനും ആവശ്യപ്പെട്ടു.
.

.
കോഴിക്കോട് സ്റ്റേഷനിൽ ആനുകാലിക പത്രങ്ങൾലഭ്യമല്ല പത്രങ്ങൾ ലഭ്യമാക്കാൻ
സ്പെയ്സ് അനുവദിക്കണം. ഒരു മെമു ട്രെയിൻകൂടി പുതിയതായി അനുവദിക്കണം
ദീർഘദൂര യാത്ര ചെയ്യുന്ന ജനശതാപ്തി ട്രെയിനിനു സ്ഥാപിച്ച എൽ എച്ച് പി മോഡൽ സീറ്റ് ആശാസ്ത്രീയമാണ് അത് മാറ്റി സ്ഥാപിക്കണം. യാത്ര ക്കാരുടെ ആവശ്യങ്ങൾ എഴുതി വാങ്ങാൻ നവംബർ ആദ്യവാരം കോഴിക്കോട് സ്റ്റേഷൻ പരിസരത്ത് പരാതി കൗണ്ടർ തുടക്കം തുറക്കും. യോഗത്തിൽ കെ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
പി അബ്ദുറഹിമൻ, വേണു ഗോപാലൻ, എംകെ. ഉമ്മർ, ജുനൈദ് പി കെ. സകരിയ പള്ളികണ്ടി, അഡ്വ. ഉമ്മർ എന്നിവര്‍ സംസാരിച്ചു.
