നഗരസഭ കുറുവങ്ങാട്, പൊക്ലാരികുളം നഗരസഭ അധികൃതര്‍ ഏറ്റെടുത്തു
കൊയിലാണ്ടി: നഗരസഭ 27-ാം വാർഡിലെ കുറുവങ്ങാട് പൊക്ലാരികുളം നഗരസഭ അധികൃതര്‍ ഏറ്റെടുത്തു. മുൻ നഗരസഭ വൈസ് ചെയർമാൻ യു.കെ. ദാമോദരൻ മാസ്റ്റർ സ്മാരക നീന്തൽ പരിശീലന കേന്ദ്രം മാക്കി ഇവിടെ മാറ്റാനാണ് നഗരസഭ താരുമാനം. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.

ആധുനിക സംവിധാനങ്ങളോടുകൂടിയ നീന്തൽ കുളമായി നവീകരിക്കുന്നതിനായി ഭൂമിയുടെ രേഖ ഉടമ വളഞ്ചേരി മുരളിയിൽ നിന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഏറ്റുവാങ്ങി. രാരോത്ത് പത്മനാഭൻ നായർ, എം. ബാലകൃഷ്ണൻ, ടി. ഗംഗാധരൻ, നൗഷാദ് വി.എം എന്നിവർ സംസാരിച്ചു. ഡി.കെ. ബിജു സ്വാഗതം പറഞ്ഞു. പൂഞ്ചോല രവീന്ദ്രൻ നന്ദി പറഞ്ഞു.




