നഗരസഭ കേരളോത്സവം രചനാ മത്സരങ്ങൾ ഇന്ന് ടൌൺഹാളിൽ നടക്കും
കൊയിലാണ്ടി നഗരസഭ കേരളോത്സവം കലാമത്സരങ്ങൾ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. പ്രസിദ്ധ കവിയും ചിത്രകാരനുമായ യു.കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി.
.

.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ.കെ. അജിത്ത് മാസ്റ്റർ, സി പ്രജില,കൗൺസിലർ കേളോത്ത് വത്സരാജ്, മുനിസിപ്പൽ എഞ്ചിനീയർ ശിവപ്രസാദ്, പ്രോഗ്രാം കൺവീനർ ശശി കോട്ടിൽ, രാഘവൻ കടമേരി എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും കേരളോത്സവം കോഡിനേറ്റർ പി കെ ശ്രീനി നന്ദിയും പറഞ്ഞു.
.

.
കേരളോത്സവം സ്റ്റേജ് മത്സരങ്ങൾ ഇന്നലെ നടന്നു. രചനാ മത്സരങ്ങൾ ഇന്ന് നവംബർ 2നും നടക്കും. കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ ഒക്ടോബർ 18, 19, 20 തീയതികളിൽ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നിരുന്നു.



