കൊയിലാണ്ടി മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം കോതമംഗലം ജിഎൽപി സ്കൂളിൽ വെച്ച് നടന്നു

കൊയിലാണ്ടി: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം കോതമംഗലം ജിഎൽപി സ്കൂളിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ വികസനകാര്യ ചെയർമാൻ ഷിജു മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ്, പി.ടി.എ പ്രസിഡണ്ട് എ. കെ. സുരേഷ് ബാബു, SMC ചെയർമാൻ സിറാജ്, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് കുമാർ, M P T A പ്രസിഡണ്ട് ദീപ്തി, റീന ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും H M, KGLP പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
