KOYILANDY DIARY.COM

The Perfect News Portal

മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ ധർണ നടത്തി

കോഴിക്കോട്‌: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ – (സിഐടിയു) അവകാശദിനമാചരിച്ചു. മാനാഞ്ചിറക്ക്‌ മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന്‌ മുന്നിൽ സമാപിച്ചു. സിഐടിയു ജില്ലാ പ്രസിഡണ്ട്  മാമ്പറ്റ ശ്രീധരൻ ധർണ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഫെഡറേഷൻ അംഗം പ്രസന്നകുമാർ അധ്യക്ഷനായി.

സംസ്ഥാന ഫെഡറേഷൻ അംഗം പി മൈമൂന സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഫൈസൽ സ്വാഗതവും എം രതീഷ്  നന്ദിയും പറഞ്ഞു. വടകരയിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ ദാസൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ടി സി പ്രദീപൻ സ്വാഗതം പറഞ്ഞു.

 

Share news